---
title: "മദ്യ വില്പന പിടിക്കാൻ ചെന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കത്തി വീശി,മാനസികം അഭിനയിച്ച പ്രതിയെ കുതിരവട്ടം പ്രവേശിപ്പിച്ചു"
english_title: "The accused who threw a knife at the excise officials who went to check the sale of liquor and acted mentally ill was admitted to Kuthiravattom."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300709/The accused who threw a knife at the excise officials who went to check the sale of liquor and acted mentally ill was admitted to Kuthiravattom."
published_at: "2025-07-05T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6868f976eebe6_Screenshot_20250705_153730_WhatsApp.jpg"
keywords: []
---

# മദ്യ വില്പന പിടിക്കാൻ ചെന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കത്തി വീശി,മാനസികം അഭിനയിച്ച പ്രതിയെ കുതിരവട്ടം പ്രവേശിപ്പിച്ചു

> **Lead Summary:** ചെറുപാറ:മദ്യ വില്പന പിടിക്കാൻ ചെന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കത്തി വീശി,മാനസികം അഭിനയിച്ച പ്രതിയെ കുതിരവട്ടം പ്രവേശിപ്പിച്ചു

## Article Content

ചെറുപാറ:മദ്യ വില്പന പിടിക്കാൻ ചെന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കത്തി വീശി,മാനസികം അഭിനയിച്ച പ്രതിയെ കുതിരവട്ടം പ്രവേശിപ്പിച്ചു

ആലക്കോട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി എച്ച് നസീബിന്റെ നേതൃത്വത്തിൽ ചെറുപാറ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ  ചെറുപാറ താമസിക്കുന്ന കമ്മന്തട്ട വീട്ടിൽ  ശിവപ്രകാശ് ( 45)എന്നയാൾ 15.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സൂക്ഷിച്ചുവെച്ച് വിൽപ്പന നടത്തിവരവേയാണ്   സ്കൂട്ടർ സഹിതം അറസ്റ്റ് ചെയ്തത്. മദ്യ വില്പനയുമായി ബന്ധപ്പെട്ട് രഹസ്യ വിവരത്തിന്റെയും പരാതിയുടെയും അടിസ്ഥാനത്തിൽ ആയിരുന്നു റൈഡ്.റെയ്ഡിനെത്തിയ എക്സൈസുദ്യോഗസ്ഥർക്ക് നേരെ പ്രതി കത്തി വീശുകയും ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുകയും മാനസികം അഭിനയിക്കുകയും ചെയ്ത പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി കുതിരവട്ടത്ത് പ്രവേശിപ്പിച്ചു .പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ തോമസ് ടി കെ, CEOമാരായ സന്തോഷ്‌ കെ വി, പ്രണവ് ടി, wceo മാരായ വിദ്യ വി പി, മുനീറ എം ഡ്രൈവർ പുരുഷോത്തമൻ എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300709/The accused who threw a knife at the excise officials who went to check the sale of liquor and acted mentally ill was admitted to Kuthiravattom.)